വളാഞ്ചേരി ആതവനാട് കരിങ്കൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വൈരങ്കോട് സ്വദേശി മേലാടത്ത് വളപ്പിൽ കുട്ടിയാമു ഹാജിയുടെ മകൻ 23 വയസ്സുള്ള സഹലാണ് മരണപ്പെട്ടത്.
ഞായറാഴ്ച രാവിലെ കൂട്ടുകാരോടൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. വെള്ളത്തിന്റെ ആഴം കണക്കാക്കാനാകാതെ മുങ്ങിപ്പോയ സഹലിനെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു



