പുതിയ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് നെൽകർഷകർ





പാലക്കാട് : പുതിയ സർക്കാരിൽ പ്രതീക്ഷ അർ rcപ്പിച്ചു നെൽകർഷകർ കേന്ദ്രസർക്കാർ നെല്ലിൻ്റെ താങ്ങുവില കഴിഞ്ഞദിവസം വർധിപ്പിച്ചിരുന്നു. കേന്ദ്രം വർധിപ്പിക്കുമ്പോൾ കേരളം അനുപാതികമായി കുറക്കുകയാണ് പതിവ്. ഇക്കുറി പതിവു തിരുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


നെല്ലിന്റെ താങ്ങുവില ക്വിന്റ്റലിന് 72 രൂപ വർധിപ്പിച്ചതോടെ 2,441 രൂപയായി. കഴിഞ്ഞ വർഷം 2,369 രൂപയായിരുന്നു താങ്ങു വില. ഇതോടെ കേരളത്തിൽ നെല്ലുവില കിലോയ്ക്ക് 30.72 രൂപയാകും. കേന്ദ്ര, സംസ്‌ഥന സർക്കാരുകൾ പ്രഖ്യാപിച്ച മുഴുവൻ തുകയും അടുത്ത സീസൺ മുതൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണു നെൽകർഷകർ. അങ്ങനെ ലഭിച്ചാൽ അടുത്ത സീസൺ മുതൽ ഒരു കിലോ നെല്ലിന് 30.72 രൂപയും 12 പൈസ കൈകാര്യ ച്ചെലവുംലഭിക്കും. എന്നാൽ ഇതു സംസ്ഥാന സർക്കാർ നൽകുമോ എന്ന ആശങ്കയിലാണു കർഷകർ. കേന്ദ്രം താങ്ങുവില വർധിപ്പി ക്കുന്നതിന്റെ ഗുണം ലഭിക്കണമെങ്കിൽ സംസ്‌ഥാനത്തിന്റെ നിലവിലുള്ള പ്രോത്സാഹന വിഹിതം കുറയ്ക്കാതിരിക്കണം.ഈ താങ്ങുവില ലഭിച്ചാലും നെൽകൃഷി ലാഭകരമാകില്ലെന്നാണു കർഷകർ പറയുന്നത്.


മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തൽ കൃഷിച്ചെ ലവു കൂടുതലാണ്. കൂടാതെ രാസവളങ്ങളുടെയും, കീടനാശിനികളുടെയും അമിത വിലയും കുലി വർധനയുംകാലാവസ്‌ഥ വ്യതിയാനം മൂലം വിളനാശവും പതിവാണ്.

 

Post a Comment

Previous Post Next Post