പൊതുസ്ഥലത്തിരുന്ന് പരസ്യമായി മദ്യപിച്ചതിനും നിയമവിരുദ്ധമായി കഞ്ചാവ് കൈവശം വെച്ചതിനും രണ്ട് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.


 പൊതുസ്ഥലത്തിരുന്ന് പരസ്യമായി മദ്യപിച്ചതിനും നിയമവിരുദ്ധമായി കഞ്ചാവ് കൈവശം വെച്ചതിനും രണ്ട് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കരിക്കാട് സ്വദേശികളായ കണ്ണാടി വളപ്പിൽ വീട്ടിൽ സുധീഷ് (36), ഏഴിക്കോട് വീട്ടിൽ പ്രസാദ് (44) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ പോലീസിനെ കണ്ട് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു. ശനിയാഴ്ച‌ ഉച്ചയ്ക്ക് 11:30 ഓടെ കരിക്കാട് പൂങ്കാവനം എന്ന സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ സനീഷ് എസ്.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജിൻപോൾ, സിവിൽ പോലീസ് ഓഫീസർ ഷംനാദ് എന്നിവരടങ്ങിയ സംഘം സ്റ്റേഷൻ പരിധിയിൽ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് പ്രതികൾ പരസ്യമായി മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാലംഗ സംഘം പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുകയായിരുന്നു. പോലീസ് വാഹനം നിർത്തി ഉദ്യോഗസ്ഥർ അടുത്തേക്ക് ചെന്നതോടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപെട്ടു.

Post a Comment

Previous Post Next Post