സൈക്കിളിൽ ലോട്ടറി കച്ചവടം നടത്തുന്നയാളെ മർദിച്ചതായി പരാതി


 സൈക്കിളിൽ ലോട്ടറി കച്ചവടം നടത്തുന്നയാളെ മർദിച്ചതായി പരാതി. പാലയൂർ കറുപ്പം വീട്ടിൽ ബാബുവിനെ (46)യാണ് ഇന്നലെ രാവിലെ ആറ് മണിയോടെ ചാവക്കാട് സെൻററിൽ വച്ച് മർദ്ദിച്ചത്. ചില്ല് ഗ്ലാസ് കൊണ്ട് മുഖത്ത് അടിയേറ്റ ബാബു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ലോട്ടറി ടിക്കറ്റിൻ നമ്പറിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ അസഭ്യം പറഞ്ഞ് ചായ ഗ്ലാസ് കൊണ്ട് മണത്തല പള്ളിത്താഴം സ്വദേശി അകാരണമായി അടിക്കുകയായിരുന്നുവെന്ന് ബാബു പറയുന്നു. ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post