രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന


 ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍, ഡീസല്‍ വിലകളിലാണ് വര്‍ധനവ്. ലിറ്ററിന് 3.04 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നു ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് ഇന്ധന വില വർധിച്ചത്. വില ഇനിയും ഉയരുമെന്ന ആശങ്കയെ തുടർന്നു രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ പമ്പുകളിൽ വൻ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെട്ടു. പലയിടങ്ങളിലും ഇന്ധനം തീർന്നുവെന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില.ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് നിലവിലെ വില. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് നിലവില്‍.5 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിനു പിന്നാലെയാണ് വില വർധനവ്. ആ​ഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതി ചെലവുമാണ് വില വർധനവിലേക്ക് നയിച്ചത്.

Post a Comment

Previous Post Next Post