ചാവക്കാട്-കുന്നംകുളം റോഡിൽ തൊഴിയൂർ സുനേന നഗറിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 12:25 ഓടെയായിരുന്നു അപകടം നടന്നത്. പിള്ളക്കാട് നാലകത്ത് റഫീഖിന്റെ മകൻ റിഹാൻ (17), താഴിശ്ശേരി ഇടവന വീട്ടിൽ ജയപ്രകാശൻ്റെ മകൻ ഗോപികൃഷ്ണൻ (22) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടം നടന്ന ഉടനെ തന്നെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ റിഹാന്റെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ദയ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു