ചാവക്കാട് ടോറസ് ലോറി ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം.സൈക്കിൾ യാത്രികൻ തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) ആണ് മരിച്ചത്.
നൂറുദ്ദീൻ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
നൂറുദ്ദീൻ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണം വിട്ടെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹം ലോറിയുടെ അടിയിലേക്ക് പെട്ടുപോകുകയും, ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.



