ചാവക്കാട് കടലിൽ ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥി മരിച്ചു.
ചാവക്കാട് തൊട്ടാപ്പ് സ്വദേശി ആലുങ്ങൽ ഇല്യാസിന്റെ മകൻ ഇജാസ് (14) ആണ് മരിച്ചത്.
കൂട്ടുകാർ ചേർന്ന് കടൽത്തീരത്ത് കളിക്കുന്നതിനിടെ ശക്തമായ വേലിയേറ്റം ഉണ്ടാവുകയായിരുന്നു. മൂന്നു കുട്ടികൾ കടൽത്തിരയിൽ അകപ്പെട്ടു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തി.
എന്നാൽ ഇജാസിനെ രക്ഷിക്കാനായില്ല. ഒരു മണിക്കൂർ നേരത്തെ തിരച്ചിലിനുശേഷം ആണ് ഇജാസിന്റെ മൃതദേഹം ലഭിച്ചത്.



