കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം പി.യു ) തൃശ്ശൂർ ജില്ലാ സെക്രട്ടറിയായ ഹരിഹരന്റെ നിര്യാണത്തിൽ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
കെ.എം.പി.യു പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഹരിഹരന്റെ വിയോഗം സംഘടനയ്ക്ക് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി.
പ്രവർത്തകരോടും മാധ്യമപ്രവർത്തകരോടും ആത്മബന്ധം പുലർത്തിയിരുന്ന ഹരിഹരൻ സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന വ്യക്തിത്വമായിരുന്നു യൂണിയൻ്റെ പ്രവർത്തനങ്ങളിൽ ശബ്‌ദമായും സാന്നിധ്യമായും നിറഞ്ഞ് നിന്നുരുന്നതായി നേതാക്കൾ അനുസ്മരിച്ചു.
സംസ്ഥാന പ്രസിഡൻ്റ് പീറ്റർ ഏഴിമല , സംസ്ഥാന ജനറൽ സെക്രട്ടറി വി. സെയ്‌ദ് , ട്രഷറർ ഹർഷ കുമാർ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.



