എസ്എസ്എൽസി യിൽ നൂറുമേനി: കുന്നംകുളം ഗവ: വൊക്കേഷണൽ എച്ച്എസ്എസിൽ വിജയാഘോഷം നടത്തി


 എസ്എസ്എൽസി പരീക്ഷയിൽ കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂകൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 134 ആൺകുട്ടികളും ഉന്നതവിജയം കരസ്ഥമാക്കിയതോടെ സ്കൂ‌ൾ 100 ശതമാനം വിജയം കൈവരിച്ചു.


വിജയിച്ചവരിൽ 4 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. നൂറ് ശതമാനം വിജയവും മികച്ച വിജയശതമാനവും കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും അവരെ അതിനായി പ്രാപ്തരാക്കിയ അധ്യാപകരെയും പിടിഎ യുടെ നേതൃത്വത്തിൽ സ്‌കൂളിൽ വെച്ച് അനുമോദിച്ചു. അനുമോദന യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് പി. വേണുഗോപാൽ, എസ്.എം.സി ചെയർമാൻ റെന്നി സി. വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എ.ബി. ബിനീഷ്, പ്രധാനാധ്യാപിക പി.ടി. ലില്ലി എന്നിവർ സംസാരിച്ചു. സ്കൂ‌ൾ അങ്കണത്തിൽ വിദ്യാർത്ഥികളും അധ്യാപകരും കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ചടങ്ങിൽ പി.ടി.എ -എസ്.എം.സി ഭാരവാഹികൾ, ഹയർ സെക്കൻഡറി - വി.എച്ച്.എസ്‌.എസ്


പ്രിൻസിപ്പൽമാർ, അധ്യാപക-അനധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post