കുന്നംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോർമോൺ അനലൈസർ പ്രവർത്തനമാരംഭിച്ചു


 കുന്നംകുളം നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സജ്ജീകരിച്ച ഹോർമോൺ അനലൈസർ സംവിധാനത്തിൻ്റെ ഉദ്ഘാടനം നഗരസഭചെയർപേഴ്സൺ സൗമ്യ അനിലൻ നിർവ്വഹിച്ചു. ചൊവ്വാഴ്‌ച രാവിലെ 9.30ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു ചടങ്ങ്. കുന്നംകുളം മുൻസിപ്പാലിറ്റിയുടെ പരിധിയിൽ ഇത്തരമൊരു അത്യാധുനിക സംവിധാനം ആദ്യമായാണ് ഒരു സ്ഥാപനത്തിൽ ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകുന്ന ഈ സംരംഭം യാഥാർത്ഥ്യമാക്കാൻ പ്രശസ്‌തമായ രീതിയിൽ നേതൃത്വം നൽകിയ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജിഷ ഗംഗാധരനെ ചെയർപേഴ്‌സൺ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിഷ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post