മനുഷ്യസേവന രംഗത്തെ മികവിന് ഡോ. കെ കെ ഗോപിനാഥിന് റോട്ടറി ഇൻ്റർനാഷണലിൻ്റെ ഫോർ ദി സേക്ക് ഓഫ് ഓണർ അവാർഡ്


 ചങ്ങരംകുളം: റോട്ടറി ഇൻ്റർനാഷണലിന്റെ ഫോർ ദി സേക്ക് ഓഫ് ഓണർ  അവാർഡിന് ഡോ. കെ.കെ. ഗോപിനാഥ് അർഹനായി. മനുഷ്യസേവന രംഗത്തെ സമഗ്ര സംഭാവനകളും ആരോഗ്യ മേഖലയിൽ നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം.



ക്രിയേറ്റീവ് ബിസിനസ് ഹിൽസിൽ നടന്ന റോട്ടറി–ഐഎംഎ മെഡികണക്ട് പരിപാടിയിലാണ് റോട്ടറി ഇൻ്റർനാഷണൽ മുൻ ഗവർണർ ഡോ. രാജേഷ് സുഭാഷ് അവാർഡ് പ്രഖ്യാപിച്ചത്.



പൊന്നാനി ഐഎംഎ പ്രസിഡന്റ് ഡോ. കെ. സന്ദീപ് അധ്യക്ഷനായി


 മെഡികണക്ട് ചെയർമാൻ ഡോ. ഗസൽ ജലാൽ, സെക്രട്ടറി ഡോ. രോഹിത് ശശിധരൻ, റോട്ടറി പ്രസിഡന്റ് അഷറഫ് ചെങ്ങനാത്ത്, സെക്രട്ടറി പ്രകാശ് പുളിക്കപറമ്പിൽ, സന്തോഷ് കെ.വി., അസിസ്റ്റന്റ് ഗവർണർ ദിലീപ് കുമാർ, ഡോ. സുധീഷ് കുമാർ, ഡോ. കമറുദ്ദീൻ, ഡോ. വി.യു. സീതി, ഡോ. സാമുവൽ കോശി, ഡോ. സലാവുദ്ധീൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post