ഗുരുവായൂർ ക്ഷേത്ര പരിസരത്ത് അനധികൃത മദ്യ വില്പന; നന്നംമുക്ക് സ്വദേശി പിടിയിൽ

 

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് അനധികൃത മദ്യ വില്പന നടത്തിയ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു‌. ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കൊട്ടിലവളപ്പിൽ സുജീഷിനെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നാലര ലിറ്റർ മദ്യവും 5300 രൂപയും മദ്യ വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Post a Comment

Previous Post Next Post