കുന്നംകുളത്ത് സിപിഐ എം പ്രതിക്ഷേധ പ്രകടനം നടത്തി


 ഇ ഡിയെ കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ഉപകരണമാക്കി, പിണറായി വിജയനെ വേട്ടയാടാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. 



ടി കെ കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കുന്നംകുളം പഴയ ബസ് സ്റ്റാൻഡിനു സമീപം സമാപിച്ചു. 


തുടർന്ന് നടന്ന പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.



ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ അധ്യക്ഷനായി. 


ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി, ജില്ലാ കമ്മിറ്റി അംഗം എം എൻ സത്യൻ,

ഏരിയ കമ്മിറ്റി അംഗങ്ങളായ പി എം സോമൻ, എം എൻ മുരളീധരൻ, എം.ബി പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി ജി രഘുനാഥ്, നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post