കുമരനെല്ലൂർ : വി.ടി ബലറാം എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കുമരനെല്ലൂർ ടൗണിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ്, കപ്പൂർ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ റിപ്പയർ ചെയ്ത് വീണ്ടും പ്രവർത്തനസജ്ജമാക്കി.
കുമരനെല്ലൂർ ടൗണിലെ പ്രധാന കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് ഏറെക്കാലമായി തകരാറിനെ തുടർന്ന് പ്രവർത്തനരഹിതമായിരുന്നു. കപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക ഇടപെടലിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ലൈറ്റ് പുനഃസ്ഥാപിച്ചത്
ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർമാരായ , എം.വി അലി, രാജീവ് പാറയിൽ, പൊതുപ്രവർത്തകരായ ടി കാലീദ് , സമീർ എന്നിവരും മറ്റ് പ്രാദേശിക നേതാക്കളും നാട്ടുകാരും പങ്കെടുത്തു.
ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെ ടൗണിലെ വ്യാപാരികൾക്കും രാത്രിയാത്രക്കാർക്കും വലിയ ആശ്വാസമായി.



