കോതമംഗലം: അന്തരിച്ച മുൻ മന്ത്രി ടി.യു. കുരുവിളയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തിമോപചാരമർപ്പിച്ചു. കോതമംഗലം ചേലാട്ടിലെ വസതിയിൽ ശനിയാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
ഭൗതികദേഹത്തിൽ പുഷ്പചക്രമർപ്പിച്ച വി.ഡി. സതീശൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
മന്ത്രിമാരായ സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ഷിബു തെക്കുംപുറം എം.എൽ.എ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും അന്തിമോപചാരമർപ്പിക്കാൻ എത്തി.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും പൊതുപ്രവർത്തകരും ടി.യു. കുരുവിളയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ വസതിയിലെത്തി.



