പട്ടാമ്പി കൊടലൂരിൽ വയോധികൻ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ


 പട്ടാമ്പി കൊടലൂർ പതിയിൽ വടക്കേതിൽ മുഹമ്മദ് (64) നെയാണ് ഇളയ മകൻ്റെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


ഇളയ മകൻ വിദേശത്താണ്. 

ഇയാളുടെ കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

ഇരുനില വീട്ടിൽ 

ഇന്ന് രാവിലെയാണ് മുഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.


തൊട്ടടുത്ത് താമസിക്കുന്ന മൂത്ത മകൻ്റെ ഭാര്യ ചായ കൊടുക്കാൻ വന്നപ്പോഴാണ് നിലത്ത് കിടക്കുന്നത് കണ്ടത്. തുടർന്ന് മൂത്ത മകനും അയൽക്കാരും വന്നു നോക്കിയപ്പോഴാണ് തലയിൽ പരിക്കുണ്ടെന്ന് കണ്ടത്. 


പട്ടാമ്പി പോലിസും ഫോറൻസിക്, ഫിംഗറിങ്ങ് വിദഗ്ദരും പരിശോധന നടത്തി. ഇന്നലെ മുഹമ്മദിനെ അന്വേഷിച്ച് തൊട്ടടുത്ത വീട്ടിൽ മൂന്ന് പേർ വന്നതായി അറിവായിട്ടുണ്ട്. ഇവരിൽ രണ്ടു പേരുടെ ചിത്രം സി.സി ടി.വിയിൽ ദൃശ്യമായിട്ടുണ്ട്. പട്ടാമ്പി പോലീസ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post