ഭാര്യയെകൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ്ജീവനൊടുക്കി; ഗുരുതരപരിക്കുകളോടെ മകന്‍ആശുപത്രിയില്‍

 

പെരുമ്പാവൂരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രന്‍, അംബിക ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. വീട്ടിന് പുറത്തെ മരത്തില്‍ തൂങ്ങിയ നിലയാണ് ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്.


ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം.സ്ഥിരമദ്യപാനിയായ ചന്ദ്രൻ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. സമാനമായ രീതിയില്‍ ഇന്ന് പുലർച്ചെ ചന്ദ്രൻ അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപനത്തില്‍ സമീപത്തുണ്ടായിരുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Post a Comment

Previous Post Next Post