ബഹുജന പങ്കാളിത്തത്തോടെ കടവല്ലൂർ പഞ്ചായത്ത് നടത്തുന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.


 ബഹുജന പങ്കാളിത്തത്തോടെ കടവല്ലൂർ പഞ്ചായത്ത് നടത്തുന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധർമ്മൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ എം സലിം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രഭാത് മുല്ലപ്പള്ളി, ബിന്ദു ടീച്ചർ, പഞ്ചായത്ത് മെമ്പർമാർ, സിഡിഎസ് ചെയർപേഴ്‌സൺ ശ്രീജ വേലായുധൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷൈലേഷ്, ജെഎച്ച്ഐ മാർ, അംഗണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post