അവിണിശേരി:വിദ്യാർത്ഥിയുടെ വീട്ടിൽനിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. അവണിശ്ശേരി സ്വദേശിയായ 18 കാരനാണ് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയത്. 13 ചെടികളാണ് വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശ്ശൂർ സിറ്റി കമ്മീഷണർ നകുൽ രാജേന്ദ്രൻ ദേശ് ബുക്ക് നൽകിയ നിർദ്ദേശത്തെ തുടർന്ന് പോലീസ് ടീം ആണ് കഞ്ചാവ് ചെടികൾ പിടികൂടിയത്. യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ പ്ലസ് ടു വിദ്യാർത്ഥിയുടെ അവിണിശേരിയിലെ വീട്ടിലേക്ക് പതിവായി പോകുന്നത്കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ഒരാളാണ് സിറ്റി പോലീസിനെ വിവരം അറിയിക്കുകയും സിറ്റി കമ്മീഷണറുടെ കീഴിലുള്ള ടീം പ്ലസ് ടു വിദ്യാർത്ഥിയുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും കഞ്ചാവ് ചെടികൾ ആദ്യം കണ്ടെത്താനായില്ല. പിന്നിട് വിദ്യാർത്ഥിയുടെ സ്മാർട്ട് ഫോൺ പരിശോധിച്ചപ്പോൾ കഞ്ചാവ് ചെടിയുടെ പടങ്ങൾ കണ്ടെത്തുകയും പോലീസ് വിവരങ്ങൾ ചോദിച്ചപ്പോൾ അത് ഓൺലൈനിൽ കിട്ടിയ പടങ്ങളാണെന്നും സ്കൂളിലക്ക്പോകുന്ന വഴിയിലും പാടത്തും നിന്നും എടുത്ത കഞ്ചാവ് ചെടികളാണെന്ന് വിദ്യാർത്ഥി പോലീസിനോട് പറഞ്ഞു. ഒടുവിൽ കഞ്ചാവ് ചെടികളുടെ പടങ്ങളിലെ പരിസരം വിദ്യാർത്ഥിയുടെ വീടാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് വിദ്യാർത്ഥി പിടിയിലായത്. സംശയം തോന്നാതിരിക്കാൻ വിവിധ ചെടികൾക്കിടയിലാണ് വിദ്യാർത്ഥി 13 കഞ്ചാവ് ചെടികൾ നട്ടു വളർത്തിയിരുന്നത്. പതി വായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും വിദ്യാർത്ഥി പോലീസിന് മൊഴി നൽകി.
വിദ്യാർത്ഥിക്കെതിരെ നെടുപുഴ പോലീസ് കേസെടുക്കുകയും അറസ്‌റ്റു ചെയ്യുകയും ചെയ്തു.



