ചങ്ങരംകുളം: പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പിടിഎ യും മാനേജ്മെൻ്റും അനുമോദിച്ചു.
ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു
മികച്ച വിജയം നേടിയവിദ്യാർത്ഥികൾക്ക് മൊമേൻ്റോയും ക്യാഷ്പ്രൈസും നൽകി.
സ്കൂൾ മാനേജർ വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഫസീല ഷൗക്കത്ത്, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ കുഞ്ഞുമുഹമ്മദ് പന്താവൂർ ,
ഹമീദ് മാസ്റ്റർ, ഇ.വി ബഷീർ,പി ടി എ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ കിഴിക്കര, എന്നിവർ സംസാരിച്ചു
പ്രിൻസിപ്പാൾ വില്ലിംഗ്ടൺപി വി സ്വാഗതവും
സുരേഷ്ബാബു കെ. എം നന്ദിയും പറഞ്ഞു.



