കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് വിജയോത്സവം 2026 തരൂർ എം എൽ എ പി പി സുമോദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ടി വി നിഷ അദ്ധ്യക്ഷയായി.
എം എൽ എ യെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി സുലൈഖ പൊന്നാടയണിയിച്ചു സ്വീകരിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ നൂറു ശതമാനം വിജയം കൈവരിച്ച നാഗലശ്ശേരി ഹൈസ്കൂളിനെയും ചടങ്ങിൽ അനുമോദിച്ചു.
വൈസ് പ്രസിഡന്റ് കെ ടി മോഹൻദാസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ടി ഹസീന, വാർഡ് മെമ്പർമാരായ അരുൺകുമാർ എൻ ആർ, ടി യു ഉദയൻ,
തൃത്താല എ ഇ ഒ പ്രസാദ് മാസ്റ്റര്‍, ഡോ. രാമകൃഷ്ണൻ, അസി. സെക്രട്ടറി ടി ആർ ഷാജ് തുടങ്ങിയവർ സംസാരിച്ചു.



