കുന്നംകുളം. ഗവ. മോഡൽ ബോയ്സ് സ്കൂളിൽ ‘അനുമോദനം 2026' സംഘടിപ്പിച്ചു

 

കുന്നംകുളം. ഗവ. മോഡൽ ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള 'അനുമോദനം 2026' സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്കുന്നംകുളം നിയോജകമണ്ഡലം എം.എൽ.എ എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ പി ഐ റസിയ ഫലപ്രഖ്യാപന അവലോകനം നടത്തി. തൃശൂർ ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നൂറു ശതമാനം വിജയത്തിളക്കം നേടിയവരേയും ദേശീയതല കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച കായിക പ്രതിഭകളേയും ആദരിച്ചു.

Post a Comment

Previous Post Next Post