ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും പൊതു പ്രവർത്തകനുമായ എ.എം.മുഹമ്മദിന്റെ നാമധേയത്തിലുള്ള എ. എം.മുഹമ്മദ് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആദരം-2026 ഞായറാഴ്ച നടക്കും.
ചാലിശ്ശേരി കിഴക്കെ പട്ടിശ്ശരി ജി.ജെ.ബി.സ്കൂളിൽ നാളെ ഉച്ചക്ക് 2.30 ന് നടക്കുന്ന അനുമോദന സദസ്സ് വി. ടി.ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്യും.വാണിജ്യ സ്കൂബ ഡൈവിംഗ് ലൈസൻസ് നേടിയ ആദ്യ ഇന്ത്യൻ വനിതയും, പ്രൊഫഷണൽ സ്കൂബ ഡൈവിംഗ് സർട്ടിഫിക്കറ്റ് നേടിയ ആദ്യ കേരള വനിതയുമായ കെ.വി.അതുല്യ മുഖ്യാതിഥിയായി പങ്കെടുക്കും.
2025-26 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതം വിജയം നേടിയ വിദ്യാർത്ഥികളെയും, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും ചടങ്ങിൽ വെച്ച് ആദരിക്കും


