കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ നടത്തുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം 2026 ജൂൺ 29 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് ചിറക്കൽ അറഫാ പാലസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അറിയിച്ചു.
കാർഷിക മേഖലയിലെ ഹരിത, റെയ്ഡ്കോ, കാർഷിക കർമ്മ സേന കുടുംബശ്രീ തുടങ്ങിയവയുടെ സ്റ്റാളുകൾ ഞാറ്റുവേല ചന്തയിൽ പ്രദർശിപ്പിക്കും.
വിവിധ അത്യുല്പാദന ശേഷിയുള്ള തൈകൾ സ്റ്റാളിൽ വില്പന ഉണ്ടാകും.
,പ്രതിസന്ധി കാലഘട്ടത്തിൽ കൃഷിയെ വരുമാനമാക്കി മാറ്റാൻ എങ്ങനെ തയ്യാറെടുക്കാം എന്ന വിഷയത്തെ സംബന്ധിച്ച് ഞാറ്റുവേല ചന്തയുടെ ഭാഗമായുള്ള സെമിനാറിൽ കാർഷിക വിദഗ്ധർ ക്ലാസുകൾ എടുക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു.


