എടപ്പാൾ :നാലാം വാർഡ് ബിജെപി കമ്മിറ്റി ആദരം 2026 സംഘടിപ്പിച്ചു
2025- 2026 എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യുഎസ്എസ്, എൻ എം എം എസ്,ഉന്നത വിജയികൾക്ക് സമ്മാനിക്കുന്ന അനുമോദനവും ട്രോഫിയും കൂടാതെ വാർഡിലെ മറ്റു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും വാർഡ് മെമ്പർ ഷിജിലാ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു .
മുൻ വാർഡ് മെമ്പർ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. രതീഷ്, സത്യൻ, മണികണ്ഠൻ, ബാലൻ, സുധീർ, അഭിലാഷ്, കൃഷ്ണകുമാർ, അനിയൻ, സിന്ധു തുടങ്ങിയവർ സംസാരിച്ചു



