എ.എം. മുഹമ്മദ് സ്മാരക ട്രസ്റ്റ് ആദരം-2026 സംഘടിപ്പിച്ചു


 ചാലിശ്ശേരി:മുൻകാല കോൺഗ്രസ് നേതാവും ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന എ.എം. മുഹമ്മദിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന എ.എം. മുഹമ്മദ് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരം-2026 സംഘടിപ്പിച്ചു.


 ചാലിശ്ശേരി കിഴക്കെ പട്ടിശ്ശരി ജി.ജെ.ബി. സ്കൂളിൽ നടന്ന ചടങ്ങ് വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.


ട്രസ്റ്റ് ചെയർമാൻ ഗോപിനാഥ് പാലഞ്ചേരി അധ്യക്ഷത വഹിച്ചു. വാണിജ്യ സ്കൂബ ഡൈവിങ് ലൈസൻസ് നേടിയ ആദ്യ ഇന്ത്യൻ വനിതയും പ്രൊഫഷണൽ സ്കൂബ ഡൈവിങ് സർട്ടിഫിക്കറ്റ് നേടിയ ആദ്യ കേരള വനിതയുമായ കെ.വി. അതുല്യ മുഖ്യാതിഥിയായി പങ്കെടുത്തു.


2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.


 പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാബുനാസർ, യു.ഡി.എഫ് ചാലിശ്ശേരി മണ്ഡലം ചെയർമാൻ സേതു മംഗലത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, ജി.ജെ.ബി. സ്കൂൾ പ്രധാനാധ്യാപിക സിന്ധു, ട്രസ്റ്റ് രക്ഷാധികാരികളായ പി.സി. ഗംഗാധരൻ, എ.എം. യൂസഫ്, മാനേജിങ് ട്രസ്റ്റി എ.എം. ഷെഫീക്ക്, പി.കെ. കുഞ്ഞുമോൻ, കെ.വി.കെ. മൊയ്തു, കോയ ഉണ്ണി ഹാജി, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷംസുദ്ദീൻ, മാധ്യമപ്രവർത്തകൻ പ്രദീപ് ചെറുവാശ്ശേരി എന്നിവർ പങ്കെടുത്തു.

സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആൽക്കഹോളിക് അനോണിമസ് പ്രവർത്തകർ ലഹരിവിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. സംഘടനയുടെ അടിസ്ഥാന ഗ്രന്ഥമായ ബിഗ് ബുക്ക് വി.ടി. ബൽറാം എം.എൽ.എയ്ക്ക് കൈമാറി. മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിനായി ഗ്രന്ഥം എം.എൽ.എ മുഖേന കൈമാറുകയും ചെയ്തു.

ട്രസ്റ്റ് രക്ഷാധികാരി എ.എം. യൂസഫ് സ്വാഗതവും പി.കെ. മണികണ്ഠൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post