വളയംകുളം എം.വി.എം സ്‌കൂളിൽ ലഹരിക്കെതിരെ ഒരു ഗോൾ;മനുഷ്യച്ചങ്ങല തീർത്ത് വിദ്യാർഥികൾ


 കോക്കൂർ:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വളയംകുളം എം.വി.എം ഹയർസെക്കൻഡറി സ്കൂളിലെ ജെ.ആർ.സി വിദ്യാർഥികൾ ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവുമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പ്രിൻസിപ്പാൾ അബ്‌ദുറഹീദ് കരിങ്കപ്പാറ ആദ്യഗോളടിച്ച് ഉദ്ഘാടനം ചെയ്തു

ലഹരി ഉപയോഗത്തിനെതിരായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തു

 തുടർന്ന് ജെ.ആർ.സി വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.


സ്കൂൾ വൈസ് പ്രിൻസിപ്പൽ കവിത കെ.വി. , ജെ ആർ സി കോഡിനേറ്റർ ജമീല എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post