ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 8,50,00,661 രൂപ ലഭിച്ചു. കൂടാതെ 1 കിലോ 843 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണവും 9 കിലോ 800 ഗ്രാം വെള്ളിയും ലഭിച്ചു.
ഭണ്ഡാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെ 15 നോട്ടുകളും, നിരോധിച്ച 1000 രൂപയുടെ 14 നോട്ടുകളും, 500 രൂപയുടെ 60 നോട്ടുകളും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണലിന്റെ ചുമതല
ഇ-ഭണ്ഡാരങ്ങളിലൂടെയും ശ്രദ്ധേയമായ വരുമാനം ലഭിച്ചു. കിഴക്കേ നടയിലെ എസ്.ബി.ഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും, പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ യു.ബി.ഐ ഇ-ഭണ്ഡാരത്തില്‍ നിന്ന് 1,07,226 രൂപയും, ഇന്ത്യന്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും, ഐ.സി.ഐ.സി.ഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും, ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.



