കുന്നംകുളം നഗരമധ്യത്തിൽ ശനിയാഴ്ച്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മൂന്നുവയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.


 കുന്നംകുളം നഗരമധ്യത്തിൽ ശനിയാഴ്ച്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മൂന്നുവയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.പഴഞ്ഞി പെരുന്തുരുത്തി സ്വദേശികളായ 3 വയസുള്ള യുവ, ജയകൃഷ്ണൻ (25), ശ്രീലക്ഷ്‌മി (23) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9:30ഓടെയാണ് അപകടം സംഭവിച്ചത്. തൃശൂർ റോഡിൽ നിന്ന് പട്ടാമ്പി റോഡിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിൽ, ഗുരുവായൂർ റോഡിൽനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കാർ സ്കൂട്ടറിൽ ഇടിച്ചതിനെത്തുടർന്ന് സ്കൂട്ടർ യാത്രികർ റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ സ്‌കൂട്ടറിനും കാറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ ചേർന്ന് മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post