എടപ്പാളിന് അഭിമാനമായി എൻ.ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ


 ചങ്ങരംകുളം : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC) ഡയറക്ടറായി ചങ്ങരംകുളം സ്വദേശിയായ എൻ. ജയൻ നിയമിതനായി. ഇന്ത്യയുടെ തദ്ദേശീയ ക്രയോജനിക് എൻജിൻ വികസനത്തിലും GSLV മാർക്ക്-3 റോക്കറ്റിലെ CE-20 എൻജിൻ വികസനത്തിനും നേതൃത്വം നൽകിയ പ്രമുഖ ശാസ്ത്രജ്ഞനാണ് അദ്ദേഹം. ബഹിരാകാശ ഗവേഷണ രംഗത്തെ മികച്ച സംഭാവനകൾക്ക് രാഷ്ട്രിയ വിജ്ഞാൻ പുരസ്‌കാർ 2025 ഉൾപ്പെടെ നിരവധി ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. റിട്ട. വി.എസ്.എസ്.സി ശാസ്ത്രജ്ഞൻ എടപ്പാൾ കെ. സി. നാരായണൻ നമ്പൂതിരിയുടെയും മൂക്കുതല പന്താവൂർ മനയിൽ ലീലയുടെയും മകനാണ് എൻ. ജയൻ.

Post a Comment

Previous Post Next Post