ചങ്ങരംകുളം കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി


 ചങ്ങരംകുളം:വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരായ അവബോധം വളർത്തുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരവും നടന്നു.

 ചടങ്ങ് ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് നസിയ എം. സാഹിബ് ഉദ്ഘാടനം ചെയ്തു. 




സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജി. ബിന്ദുവിന്റെ അധ്യക്ഷയായി


ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ ജാഗ്രത പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ചും അവർ വിശദീകരിച്ചു.

ലഹരിക്കെതിരായ സന്ദേശങ്ങൾ ചിത്രങ്ങളിലൂടെയും വാചകങ്ങളിലൂടെയും അവതരിപ്പിച്ച വിദ്യാർത്ഥികളുടെ പോസ്റ്ററുകൾ ശ്രദ്ധേയമായി. 


തുടർന്ന് ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികൾ പങ്കെടുത്ത സൈക്കിൾ റാലിയും നടത്തി.


ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സബിത നന്ദി പറഞ്ഞു അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post