മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു


 ചങ്ങരംകുളം :മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു.


 സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്തു .


പി.ടി.എ പ്രസിഡന്റ് പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു. 


നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ മുഖ്യാതിഥിയായി.


ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം അഷ്ഹർ പെരുമുക്ക്, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, പെരുമ്പടപ്പ് ബ്ലോക്ക് ഡിവിഷൻ അംഗം സജ്ന ഫിറോസ്, വാർഡ് അംഗം നിഷ ബാബു, എസ്.എം.സി ചെയർമാൻ എം.എ. ലത്തീഫ്, എം.പി.ടി.എ ചെയർപേഴ്സൺ വിഷ്ണുപ്രിയ, മുൻ പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജലാൽ, മുൻ എസ്.എം.സി ചെയർമാൻ റഷീദ് മുതുകാട്, സ്റ്റാഫ് സെക്രട്ടറി ടി.കെ. ജയദേവ്, ഹയർസെക്കൻഡറി അക്കാദമിക് കൺവീനർ ജസീന പി. പോൾ, ഹൈസ്കൂൾ അക്കാദമിക് കൺവീനർ പി.കെ. ശശികുമാർ, യു.പി. അക്കാദമിക് കൺവീനർ അനിത എന്നിവർ പങ്കെടുത്തു.


പ്രിൻസിപ്പൽ സി.വി. മണികണ്ഠൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ടിജോ തോമസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post