ചലച്ചിത്രസംയോജകൻ ഇ.എം. മാധവൻ അന്തരിച്ചു


 പാലക്കാട്: മലയാള ചലച്ചിത്രരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെക്കാലം ചലച്ചിത്രസംയോജകനായി ശ്രദ്ധേയ സേവനം അനുഷ്ഠിച്ച ഇരിക്കപ്പാട്ടിൽ മങ്ങാട്ട് ഇ.എം. മാധവൻ (81) അന്തരിച്ചു. 1945 ജൂൺ 19-ന് പാലക്കാട് ജില്ലയിലെ മേഴത്തൂർ ഇരിക്കപ്പാട്ടിൽ മങ്ങാട്ട് കുടുംബത്തിലാണ് ജനനം.


ഗ്രാമീണ പശ്ചാത്തലത്തിൽ വളർന്ന അദ്ദേഹം കഠിനാധ്വാനവും ആത്മാർഥതയും കൈമുതലാക്കി 1969-ൽ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. തുടർന്ന് 57 വർഷത്തിലേറെ നീണ്ട സിനിമാജീവിതത്തിൽ മലയാള സിനിമയിലെ നിരവധി പ്രമുഖ സംവിധായകരോടും സാങ്കേതിക പ്രവർത്തകരോടും ചേർന്ന് പ്രവർത്തിച്ചു. പി. ഭാസ്കരൻ, ശശികുമാർ, എ.ബി. രാജ്, എം. കൃഷ്ണൻ നായർ, ശ്രീകുമാരൻ തമ്പി, ജോഷി, പ്രിയദർശൻ, കൊച്ചിൻ ഹനീഫ, തമ്പി കണ്ണന്താനം, ടി.എസ്. സുരേഷ് ബാബു തുടങ്ങി പ്രമുഖരുടെ ചിത്രങ്ങളിൽ അദ്ദേഹം സഹപ്രവർത്തകനായിരുന്നു.


പ്രശസ്തിക്കപ്പുറം ജോലിയോടുള്ള സമർപ്പണവും അച്ചടക്കവും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ഇ.എം. മാധവൻ. ചലച്ചിത്രരംഗത്തെ സഹപ്രവർത്തകരുടെ ആദരവും സ്നേഹവും നേടിയ അദ്ദേഹം മലയാള ചലച്ചിത്രപരിഷത്തിന്റെയും മാക്ട (MACTA) യുടെയും സജീവ അംഗമായും പ്രവർത്തിച്ചു.


ഭാര്യ: പ്രസന്ന മാധവൻ. മക്കൾ: പ്രമോദ് മാധവൻ, പ്രബിത വിക്രം, പ്രജിത ഗോപാൽ. മരുമക്കൾ: വിക്രം, ഗോപാൽ. കൊച്ചുമക്കൾ: കൃഷ് വിക്രം, മായ വിക്രം, ഗൗരി ഗോപാൽ, പാർവതി ഗോപാൽ.


സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും.

Post a Comment

Previous Post Next Post