യുവാവിനെ ബൈക്കിൽ ഇടിച്ചു വീഴ്ത്തി ക്രൂരമായ ആക്രമണം.


 യുവാവിനെ ബൈക്കിൽ ഇടിച്ചു വീഴ്ത്തി ക്രൂരമായ ആക്രമണം. 


അകലാട് ചെറുതോട്ട് പുരയ്ക്കൽ മുസ്‌തഫ (35) ആണ് മർദ്ദനത്തിന് ഇരയായത്. കഴിഞ്ഞദിവസം പുലർച്ചയാണ് സംഭവം.


 ബൈക്കിൽ പിന്തുടർന്ന് വന്ന് ഇടിച്ച് തെറിപ്പിച്ചതിനു ശേഷം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയിലും തോളിലും അടിച്ചതായും പരാതിയിൽ പറയുന്നു.


 യുവതിയ്ക്ക് സാമൂഹ്യമാധ്യമത്തിലൂടെ സന്ദേശം അയച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post