ആലങ്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി


 ചങ്ങരംകുളം :2026 -27 വർഷത്തിലെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സ്‌കൂൾ ന്യൂട്രിഷൻ ഗാർഡൻ പദ്ധതി ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ പവിട്ടപ്പുറം എആർ എച്ച് എസ് എസ് ഫോർഗേൾസ് സ്‌കൂൾ കാർഷിക ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ചു.ആലംകോട് കൃഷിഭവൻ സ്കൂൾ ന്യൂട്രിഷൻ ഗാർഡൻ പദ്ധതിയിൽ നൽകിയ ഫലവൃക്ഷ തൈകളായ ഒട്ടു മാവ്, പ്ലാവ് റംബൂട്ടാൻ, സപ്പോട്ട പേര, നാരകം തുടങ്ങിയയുടെ നടീൽ ഉൽഘാടനം ആലംകോട് അസിസ്റ്റൻ്റ് കൃഷി ഓഫിസർ മനോജ്.സിപി,പ്രിൻസിപ്പൽ വില്ലിംഗ്‌ടൺ പി.വിഎന്നിവർ സംയുക്തമായി നിർവഹിച്ചു.സ്‌കൂൾനാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെ സഹകരണത്തോടെയാണ് കൃഷിപരിപാലനം നടക്കുന്നത്.പ്രോഗ്രാം ഓഫീസർ സജ്‌ന എസ് ,അധ്യാപകരായ ജംഷിയ ബി.പി,സുരേഷ് ബാബു കെ എം, സുവിത കെ,ക്രിസ്റ്റീന ജോർജ്, ഷാഹിദ വിവി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post