കുന്നംകുളം - പട്ടാമ്പി റോഡിൽ വൺവേക്ക് സമീപം സ്വകാര്യ ബസ്സും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കുന്നംകുളം ഭാഗത്തുനിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ, എതിർ ദിശയിൽ നിന്നും മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ വൺവേ റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറാൻ തുടങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ ഉടൻ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസിന്റെ മുൻഭാഗവും കാറിൻ്റെ ഇരുവശങ്ങളും ഓട്ടോറിക്ഷയുടെ മുൻഭാഗവും ഭാഗികമായി തകർന്നിട്ടുണ്ട്. കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.