എടപ്പാൾ:വീട്ടിൽ വളർത്തുന്ന നാടൻ മുട്ടക്കോഴികളെ കൂട്ടത്തോടെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. നടുവട്ടം നാഷണൽ ഐ ടി ഐ ക്കു സമീപം ചെമ്പേല വളപ്പിൽ ബാവയും ഭാര്യ ഷാഹിദയും വളർത്തി വരുന്ന കോഴികളിൽ പതിമൂന്ന് എണ്ണത്തെയാണ് കൂട് പൊളിച്ച് കൊന്നത്.പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.കനത്ത മഴക്കിടയിൽ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നായ്ക്കളെ തുരത്തിയെങ്കിലും മുട്ടയിടാൻ പ്രായമായ കോഴികൾ പലതും ചത്തിരുന്നു.ഇരുമ്പ് കമ്പിയിലും വലയിലും തീർത്ത കൂടായിരുന്നെങ്കിലും താഴെ വിരിച്ച ഷീറ്റിന് ദ്വാരമുണ്ടാക്കിയാണ് മൂന്ന് നായ്ക്കൾ അകത്ത് കടന്നത്. നേരത്തെയും ഈ പ്രദേശത്ത് നായ്ക്കളുടെ വിളയാട്ടത്തിൽ നിരവധി കുടുംബങ്ങൾക്ക് അമ്പതോളം കോഴികളെ നഷ്ടപ്പെട്ടിട്ടുണ്ട്