കേച്ചേരിയിൽ ടോറസ് ലോറി ഇടിച്ച് ഇലട്രിക് പോസ്റ്റ് തകർന്നു. തൃശൂർ - കുന്നംകുളം പാതയിൽ കേച്ചേരി പെട്രോൾ പമ്പിന് സമീപത്താണ് ടോറസ് ലോറി റോഡിന്റെ വശത്തുള്ള ഇലട്രിക് പോസ്റ്റിൽ ഇടിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. തൃശൂർ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു അപകടത്തെ തുടർന്ന് കെ. എസ്. ഇ. ബി അധികൃതർ മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.



