ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ യോഗദിനം ആചരിച്ചു


 ചങ്ങരംകുളം: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ശ്രീ ശാസ്താ സ്കൂളിൽ സംഘടിപ്പിച്ച യോഗദിനാചരണം യോഗാദ്ധ്യാപിക അനിത കൊളക്കാട്ട് പന്താവൂർ ഉദ്ഘാടനം ചെയ്തു. യോഗയിലൂടെ ആരോഗ്യവാനായ ശരീരവും മാനസിക സന്തോഷവും നിലനിർത്താനാകുമെന്ന് അവർ പറഞ്ഞു.


സ്കൂൾ കമ്മിറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ അധ്യക്ഷത വഹിച്ചു.


തുടർന്ന് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ കമ്മിറ്റി പ്രവർത്തകർ എന്നിവർക്കായി അനിത കൊളക്കാട്ട് യോഗ പരിശീലന ക്ലാസ് നയിച്ചു.


യോഗരംഗത്തെ സംഭാവനകൾ പരിഗണിച്ച് അനിത കൊളക്കാട്ടിനെ അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റും സ്കൂൾ കമ്മിറ്റി സെക്രട്ടറിയുമായ കണ്ണൻ പന്താവൂർ ഉപഹാരം നൽകി ആദരിച്ചു.


സംഗീതദിനാചരണത്തിന്റെ ഭാഗമായി ആറാം ക്ലാസ് വിദ്യാർത്ഥി എം.എ. സാരംഗ് ഗാനാലാപനം അവതരിപ്പിച്ചു.



സ്‌കൂൾ പ്രധാനദ്ധ്യാപിക ടി.പി. സുമ ,

സ്കൂൾ കമ്മിറ്റി ജോയിന്റ് സെക്രട്ടറി രാജൻ മാസ്റ്റർ ആലങ്കോട്, ഡോ. ദേവിക, വിദ്യ, സജിത, അധ്യാപികമാരായ എം. ഷീജ, കെ.സി. സൗമ്യ, ടി. പ്രമീള, പി. ജ്യോതി, വി. രേഖ, പി.പി. ഷൈനി, കെ. സഹാറ ഫാത്തിമ, കെ.വി. സൗമ്യ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post