സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി ഓര്‍ഡിനറി ബസുകളുടെ യാത്ര തിങ്കളാഴ്ച ആരംഭിക്കും. ഏഴ് വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ് പദ്ധതി. തിങ്കളാഴ്ച രാവിലെ 8.30-ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുപിന്നാലെ സംസ്ഥാനത്തെ എല്ലാ ഓര്‍ഡിനറി ബസുകളിലും പ്രിയദര്‍ശിനി പദ്ധതി സൗജന്യയാത്ര ലഭ്യമാകും. ഉദ്ഘാടന സര്‍വീസില്‍ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസില്‍ യാത്ര ചെയ്യും.കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു.
ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര
സൗജന്യ യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബസില്‍ കയറിയാല്‍ പഴയതുപോലെ തന്നെ ടിക്കറ്റ് എടുക്കണം.
പണം നല്‍കേണ്ടതില്ലെന്നേയുള്ളൂ.
ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്.
ടിക്കറ്റ് എടുത്തില്ലെങ്കില്‍ 500 രൂപ പിഴ നല്‍കേണ്ടി വരും.
അഞ്ച് വയസ്സിനും 11-നും വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടിക്ക് നിര്‍ബന്ധമായും പകുതി ടിക്കറ്റെടുക്കണം.
പ്രായം 12 ആയിട്ടുണ്ടെങ്കില്‍ ഫുള്‍ ടിക്കറ്റിനുള്ള പണം നല്‍കി ടിക്കറ്റ് എടുക്കണം.
പെണ്‍കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്.
ആണ്‍കുട്ടികള്‍ക്ക് യാത്രാസൗജന്യം ഇല്ല.
സ്ത്രീകള്‍ക്ക് ടിക്കറ്റ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നേയുള്ളൂ. മറ്റ് യാത്രക്കാര്‍ക്കുള്ള എല്ല നിയമങ്ങളും ബാധകമാണ്.
സ്റ്റോപ്പ്, സംവരണ സീറ്റ്, മറ്റ് ട്രാഫിക്ക് നിയമങ്ങള്‍ എന്നിവ എല്ലാവര്‍ക്കും ഒരുപോലെതന്നെ.
സംവരണസീറ്റ് മാനിക്കുക. സ്ത്രീകള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരുടെ സീറ്റ് സംവരണം പാലിക്കപ്പെടണം.



