ഗുരുവായൂരിൽ എ.എസ്.ഐയെ ലോഡ്‌ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


 ഗുരുവായൂർ: ആലപ്പുഴ നാർക്കോട്ടിക് സെല്ലിലെ എ.എസ്.ഐയെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ ശാന്തകുമാർ (52) ആണ് മരിച്ചത്. ഗുരുവായൂർ കിഴക്കേനടയിലുള്ള ഒരു ലോഡ്‌ജ് മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാന്തകുമാറിനെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടയിലാണ് ഇദ്ദേഹത്തെ ഗുരുവായൂരിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്

Post a Comment

Previous Post Next Post