വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ


 ചങ്ങരംകുളം : വനിതാ വിദ്യാഭ്യാസ രംഗത്ത്

കാലം തേടുന്ന മുന്നേറ്റം അനിവാര്യമാണെന്നും

മത ഭൗതിക വിദ്യാഭ്യാസ സമന്വയം മനുഷ്യരെ സംസ്കാര സമ്പന്നരാക്കുമെന്നും പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കുന്ന അഭ്യസ്തവിദ്യർ സമൂഹത്തിൽ ഉണ്ടാകണമെന്നും പന്താവൂർ ഇർശാദിൽ നടന്ന മുഈന കോൺവെക്കേഷൻ സംഗമം അഭിപ്രായപ്പെട്ടു.ദേശീയ തലത്തിൽ അജ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജാമിഅ മുഈനിയ്യയുടെ വിമൻസ് അക്കാദമിക് കീഴിൽ കേരളം, കർണാടക,തമിഴ്നാട് ,ലക്ഷദ്വീപ് എന്നീ സൗത്ത് സോണിലെ 600 ൽ അധികം പഠിതാക്കൾ ബിരുദം വാങ്ങുന്ന സംഗമം ജാമിഅ മുഈനിയ്യ ഡയറക്ടേറ്റ് അംഗം സയ്യിദ് സീതി കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സലീം നഈമി വയനാട് അധ്യഷത വഹിച്ചു.സയ്യിദ് ഫള്ൽ നഈമി അൽ ജിഫ്രി,സൈനുദ്ദീൻ നഈമി ശാമിൽ ഇർഫാനി ,സഅദ് നഈമി മഞ്ചേരി , ഇബ്രാഹീം മുഈനി ഇരിങ്ങണ്ണൂർ ,സിദ്ദീഖ് മൗലവി അയിലക്കാട്,യഹ് യ നഈമി മൂനാക്കൽ ,പി പി നൗഫൽ സഅദി പ്രസംഗിച്ചു.വേദി രണ്ടിൽ മുഈനിയ്യ കോൺക്ലേവിന് സയ്യിദ് പി എം എസ് തങ്ങൾ ബ്രാലം നേതൃത നൽകി.സയ്യിദത്ത് തസ്‌ലീന ബീവി അകലാട്,സയ്യിദത് റംല ബീവി മൂതൂർ സാദ് ദാനം നിർവഹിച്ചു. ടി കെ അസ്മ മുഈന മാണൂർ, റംല ഫാളിലിയ്യ മഞ്ചേരി ,സഹല നസ് റിൻ മുഈന മോങ്ങം,നഫീസതുൽ മിസ്‌രിയ മുഈന ആലപ്പുഴ, ഹസീന മുഈന വേങ്ങര സംബന്ധിച്ചു.

Post a Comment

Previous Post Next Post