സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം


 ലോകകപ്പില്‍ സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍. എതിരില്ലാത്ത നാല് ഗോളിനാണ് ജയം. മുന്നേറ്റതാരം ഒയാര്‍സബാലിന് ഇരട്ടഗോള്‍. ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി ലമീന്‍ യമാല്‍. 10, 21, 24, 49 മിനിറ്റുകളിലായിരുന്നു സ്‌പെയിനിന്റെ ഗോളുകള്‍. ഇതില്‍ 49-ാം മിനിറ്റിലേത് സൗദിയുടെ സെല്‍ഫ് ഗോളായിരുന്നു.


പത്താം മിനിറ്റില്‍ യമാലാണ് സ്‌പെയിനായി ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന്റെ ഇടതു വിങ്ങില്‍നിന്ന് മൈക്കല്‍ ഒയാര്‍സബാല്‍ നല്‍കിയ ക്രോസ് യമാല്‍ വലയിലേക്ക് പറത്തുകയായിരുന്നു. 21-ാം മിനിറ്റില്‍ ഒയര്‍ബസാല്‍ രണ്ടാം ഗോള്‍ നേടി. മിനിറ്റുകള്‍ക്കകം തന്നെ താരം മത്സരത്തിലെ രണ്ടാം ഗോളും നേടി. പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്ന് സ്പെയിന്‍ നടത്തിയ മികച്ച നീക്കമാണ് ഗോളിലേക്ക് നയിച്ചത്.


രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു സെല്‍ഫ് ഗോള്‍. ആദ്യ കളിയില്‍ നിന്നും വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളോടെയാണ് സ്പെയിന്‍ ഇന്നിറങ്ങിയത്. യമാലും ഡാനി ഓള്‍മോയും അലക്‌സ് ബേനയും ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. ഇന്നത്തെ ജയത്തോടെ സ്‌പെയ്ന്‍ തങ്ങളുടെ നോക്ക് ഔട്ട് സാധ്യതകള്‍ നിലനിര്‍ത്തി.

Post a Comment

Previous Post Next Post