കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി സംസ്ഥാന ബജറ്റിനെതിരേ പ്രതിഷേധം നടത്തി


 കുന്നംകുളം : സംസ്ഥാന ബജറ്റിൽ പ്രവാസികളെ അവഗണിച്ചെന്നാരോപിച്ച് കേരള പ്രവാസി സംഘം കുന്നംകുളം ഏരിയ കമ്മിറ്റി പ്രതിഷേധി ച്ചു. പ്രവാസിക്ഷേമമെന്ന വാക്കുപോലും പറയാത്ത പ്രവാസികളുടെ നിക്ഷേപം മാത്രം ലക്ഷ്യം വെക്കുന്ന ബജറ്റാണി തെന്ന് കേരള പ്രവാസി സംഘം ആരോപിച്ചു.പ്രതിഷേധയോഗം കേരള ബാങ്ക് ഡയറക്ടർ എം ബാലാജി ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ഏരിയ പ്രസിഡന്റ് യു വി അനിൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അബുബക്കർ മേലെയിൽ, ഏരിയാ വൈസ് പ്രസിഡൻ്റുമാരായ എ വൈ അഷറഫ്, വിജയസേനൻ, ജോയിന്റ് സെക്രട്ടറി മോനു കൊരട്ടിക്കര ഏരിയാ കമ്മറ്റിയംഗങ്ങളായ വി ഇ കുഞ്ഞഹമ്മദ്, വി എ അബ്ദുൾ റഹ്‌മാൻ, ബാബു കുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post