പട്ടാമ്പി ആമയൂരിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം


 പട്ടാമ്പി : കൊപ്പം ആമയൂരിൽ ഥാർ ജീപ്പ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം.. ആമയൂർ സെന്ററിൽ വെച്ച് റോഡിനരികുവശം ചേർന്ന് നടന്നു പോകുകയായിരുന്ന ആമയൂർ സ്വദേശി കുറുപ്പുതൊടി സലീം (42) ആണ് ജീപ്പിടിച്ച് മരിച്ചത്.



ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.അപകടത്തെ തുടർന്ന് സലീമിനെ ഉടൻ തന്നെ മേലെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.


സലീമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


അപകടത്തെ തുടർന്ന് ഥാർ ജീപ്പ് ഡ്രൈവർ തൃത്താല ഉള്ളന്നൂർ സ്വദേശി മുഹമ്മദ് റാഷിദിനെ കൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്തു.


മെഡിക്കൽ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റാഷിദിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ താമസിയാതെ ഉണ്ടാകുമെന്ന് കൊപ്പം പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post