ചങ്ങരംകുളത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾക്ക് കള്ള് വിൽപന നടത്തിയ കള്ള് ഷാപ്പ് ജീവനക്കാരനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു


 ചങ്ങരംകുളം:പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾക്ക് കള്ള് വിൽപന നടത്തിവന്ന കള്ള്ഷാപ്പ് ജീവനക്കാരനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്‌തു ചങ്ങരംകുളം കോക്കൂരിൽ പ്രവർത്തിച്ച് വന്ന കള്ള് ഷാപ്പ് ജീവനക്കാരനായ കടവല്ലൂർ സ്വദേശി കുന്നത്ത് ഞാലിൽ സജീവ് (60) നെയാണ് ചങ്ങരംകുളം എസ്ഐ നസിയ എം സാഹിബ്,എസ്ഐ ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്‌തത്.


ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിലാണ് കോക്കൂരിൽ നിന്ന് മദ്യപിച്ച നിലയിൽ 9 ഓളം വിദ്യാർത്ഥികളെ പോലീസ് പിടികൂടിയത്.വിദ്യാർത്ഥികളെ ചോദ്യം ചെയ്തതോടെയാണ് സമീപത്തെ കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിച്ചതാണെന്നും സ്ഥിരമായി കള്ള് കുടിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ മൊഴി നൽകിയത്.സംഭവം അറിഞ്ഞ ഉടനെ തന്നെ കള്ള് ഷാപ്പിലെത്തി ജീവനക്കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്‌തു സംഭവത്തിൽ കള്ള്ഷാപ്പ് ഉടമക്ക് എതിരെയും കേസെടുക്കുമെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.അറസ്റ്റിലായ സജീവനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്

Post a Comment

Previous Post Next Post