ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിന്‍. സെക്രട്ടറി; എന്‍ പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി; ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി


 തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സസ്‌പെന്‍ഷന് പിന്നാലെ തിരികെയെത്തിയ ബി ആശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും എന്‍ പ്രശാന്തിനെ കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു.ടിവി അനുപമ ഗതാഗത സെക്രട്ടറിയാകും ദിവ്യ എസ് അയ്യര്‍ തദ്ദേശ ഭരണവകുപ്പില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറാകും. ഡി സജിത് ബാബുവാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എംജി രാജമാണിക്യം കെഎസ്ആര്‍ടിസി എംഡിയാകും. ജെറോമിക് ജോര്‍ജിനെ വിഴിഞ്ഞം തുറമുഖം എംഡിയായി നിയമിച്ചു. ശ്രീധന്യ സുരേഷ് ഭക്ഷ്യ സുരക്ഷ കമ്മീഷണറായും പ്രേംകൃഷ്ണനെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറായും നിയമിച്ചു.കെആര്‍ ജ്യോതി ലാല്‍ ധനകാര്യവകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായും പുനീത് കുമാര്‍ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറായും അദീന അബ്ദുള്ള പിഡ്ബ്ലുഡി സ്‌പെഷ്യല്‍ സെക്രട്ടറിയായും രാജുനാരായണ സ്വാമി സൈനിക ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും എംജി രാജമാണിക്യം കെഎസ്ഇബി സിഎംഡിയായും നിയമിച്ചു.

Post a Comment

Previous Post Next Post