തിരൂർ: കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ജൂൺ 13-ന് (രണ്ടാം ശനിയാഴ്ച) മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.
തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി, കൽപ്പകഞ്ചേരി, കാടാമ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഫൈൻ അടച്ച് തീർപ്പാക്കാവുന്ന കേസുകളും പെറ്റി കേസുകളും അദാലത്തിൽ പരിഗണിക്കും. കൂടാതെ തിരൂർ, കുറ്റിപ്പുറം എക്സൈസ് വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത ഫൈൻ അടക്കാവുന്ന കേസുകളും പെറ്റി കേസുകളും പരിഗണനയ്ക്ക് വിധേയമാകും.
നിലവിൽ സമൻസ് ലഭിക്കാത്തവർക്കും അദാലത്തിൽ ഹാജരായി പിഴ അടച്ച് കേസ് തീർപ്പാക്കാൻ അവസരമുണ്ട്. സമൻസ് ലഭിച്ചിട്ടില്ലാത്തവർക്ക് കേസ് നമ്പർ മാത്രം ഹാജരാക്കിയാലും മതിയാകും.
മെഗാ അദാലത്തിൽ സാധാരണയായി ഈടാക്കുന്ന പിഴത്തുകയേക്കാൾ കുറഞ്ഞ നിരക്കിൽ പിഴ ഈടാക്കുന്നതാണ്.
ജൂൺ 13-ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി പരിസരത്താണ് മെഗാ അദാലത്ത് നടക്കുക.
ബന്ധപ്പെട്ട കേസുകളുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കോടതി അധികൃതർ അറിയിച്ചു.



