സ്വര്‍ണവിലയില്‍ വന്‍ ഇടിവ്


 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഒറ്റയടിക്ക് 2680 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,06,960 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 335 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,370 രൂപയാണ്.ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്.പിന്നീട് മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. അമേരിക്ക- ഇറാന്‍ സംഘര്‍ഷം അവസാനിച്ചതും ക്രൂഡ് ഓയില്‍ വിയിലെ കുറവും സ്വര്‍ണവിലയെ സ്വാധീനിച്ചു. ചൊവ്വാഴ്ച മുതല്‍ വിലയില്‍ ഇടിവ് ദൃശ്യമായിരുന്നു.


ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Post a Comment

Previous Post Next Post